കൊച്ചി: അനിതരസാധാരണമായ പൊതുപ്രവർത്തന ശൈലി കൊണ്ട് വിസ്മയം തീർത്ത ജനനേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹൈബി.
വേർപാടിന്റെ ഒരാണ്ട് തകയുമ്പോളും ഉമ്മൻചാണ്ടിയെന്ന നേതാവ് ജനസഞ്ചയത്തിനുള്ളിൽ തന്നെയാണ്. പുതുപ്പള്ളിയിലെ കല്ലറയ്‌ക്ക് മുന്നിൽ കത്തിത്തീരാത്ത മെഴുകുതിരികളും ആൾക്കൂട്ടവും മന:സാക്ഷികൊണ്ട് മനുഷ്യരെ ചേർത്തുപിടിച്ച നേതാവിന്റെ ജീവസുറ്റ സ്മരണകളാണുയർത്തുന്നതെന്നും ഹൈബി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, അജയ് തറയിൽ, ജോസഫ് ആന്റണി, അബ്ദുൾ ലത്തീഫ്, സേവ്യർ തായങ്കേരി, പോളച്ചൻ മണിയംകോട്, ഇക്ബാൽ വലിയവീട്ടിൽ, പി. വി. സജീവൻ, സിന്റ ജേക്കബ്, പി.ബി. സുനീർ, ജോൺ പഴേരി, വിജു ചൂളക്കൻ, സനൽ നെടിയതറ, വി.കെ. ശശികുമാർ, ജോഷി പള്ളൻ, ഷാജി കുറുപ്പശേരി തുടങ്ങിയവർ സംസാരിച്ചു.
എറണാകുളം സെൻട്രൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിപ്പടി ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ണ്ഡലം പ്രസിഡന്റ് ഒ.ഡി. സേവിയർ അദ്ധ്യക്ഷത വഹിച്ചു. കെ.വി.പി. കൃഷ്ണകുമാർ, ബിജു ചുളക്കൻ, ഷംല നൗഷർ, അബ്ദുൽ മജീദ്, സി.എഫ്. ജോയ്, ബെന്നി കുന്നപ്പള്ളി തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.