ആലുവ: തുടർച്ചയായി പെയ്യുന്ന മഴയിൽ തുമ്പിച്ചാൽ ജലസംഭരണി നിറഞ്ഞതിനെ തുടർന്ന് കരകവിഞ്ഞൊഴുകുന്നു. ഇതുമൂലം കുട്ടമശേരി - തടിയിട്ടപ്പറമ്പ് റോഡ് വെള്ളത്തിലായി. മനയ്ക്കക്കാട് അവസാനിക്കുന്ന ഭാഗം മുതൽ വാരിക്കാട്ട്കുടിയിൽ ആരംഭിക്കുന്ന ഭാഗം വരെ പാടത്തിനോട് ചേർന്ന് താഴ്ന്ന് പോകുന്നതിനാൽ മഴക്കാലത്ത് റോഡ് വെള്ളത്തിൽ മുങ്ങുന്നത് പതിവായി. ഇതോടെ കാൽനട യാത്രയും ദുസ്സഹമായി.