
മൂവാറ്റുപുഴ: ശക്തമായ മഴയ്ക്കൊപ്പമെത്തിയ കാറ്റിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണു. ജനറൽ ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്താണ് ഇന്നലെ രാവിലെ 11.30ഓടെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണത്. ശക്തമായ കാറ്റിൽ പാർക്കിംഗ് സ്ഥലത്തിന് സമീപമുള്ള തണൽ മരത്തിന്റെ ശിഖരമാണ് ഒടിഞ്ഞുവീണത്. മൂവാറ്റുപുഴ ഫയർഫോഴ്സെത്തി വാഹനങ്ങൾക്ക് മുകളിൽ നിന്ന് ശിഖരം നീക്കം ചെയ്തു.