benny-behanan-mp

ആലുവ: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കീഴ്‌മാട് സർവീസ് സഹകരണ ബാങ്ക് ആദരിച്ചു. ഇതോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എ. മുജീബ് അദ്ധ്യക്ഷനായി. ആലുവ നർക്കോട്ടിക് സെൽ സബ് ഇൻസ്‌പെക്ടർ ശിഹാബ് ചേലക്കുളം ലഹരി വിരുദ്ധ ക്ലാസെടുത്തു. അൻവർ സാദത്ത് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റസീല ശിഹാബ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ ഇ.എം. ഇസ്മായിൽ, കെ.കെ. അജിത് കുമാർ, പൗലോസ് നേരെവീട്ടിൽ, സത്താർ മേപ്പറമ്പത്ത്, കെ.എൻ. ധർമ്മജൻ, സി.ഡി. ബാബു, കെ.എ. അബ്ദുൽ ഗഫൂർ, ജെസി പത്രോസ്, സിന്ധു കുര്യൻ, ഷെറീന ഹമീദ്, ബാങ്ക് സെക്രട്ടറി ജിജി സേവ്യർ എന്നിവർ സംസാരിച്ചു.