ആലുവ: രാമായണമാസത്തോടനുബന്ധിച്ച് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ആദ്ധ്യാത്മരാമായണം ആധാരമാക്കി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ബാലസംസ്‌കാര കേന്ദ്രം മത്സരങ്ങൾ സംഘടിപ്പിക്കും. ആഗസ്റ്റ് മൂന്നിന് ആലുവയിൽ വച്ചാണ് മത്സരം. രാമായണപാരായണം, രാമായണ പ്രശ്‌നോത്തരി എന്നീ മത്സരങ്ങൾ യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലുള്ളവർക്ക് പ്രത്യേകമായി നടത്തും. പൊതുവിഭാഗത്തിൽ സീതാന്വേഷണ കഥയെ ആധാരമാക്കി നടത്തുന്ന 'സീതയെ കണ്ടെത്തൽ' മത്സരത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂലായ് 26. ഫോൺ: 94476 04967, 94471 86837.