കൊച്ചി: കേരളത്തിൽ ശാഖകളുടെ എണ്ണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഒഫ് ബറോഡയുടെ പുതിയശാഖ എറണാകുളം തേവയ്ക്കലിൽ ആരംഭിച്ചു. വിദ്യോദയ ഹയർ സെക്കൻഡറി സ്‌കൂൾ വൈസ് ചെയർമാനായ മേജർ എം.ജി.സി നായർ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. ബി.ഒ.ബി. എറണാകുളം സോണൽ ജനറൽ മാനേജർ ശ്രീജിത്ത് കൊട്ടാരത്തിൽ, ഡെപ്യൂട്ടി ജനറൽ മാനേജർ അനീഷ്‌കുമാർ കേശവൻ എന്നിവർ സന്നിഹിതരായിരുന്നു. ബാങ്ക് ഓഫ് ബറോഡ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് പുതിയ ശാഖകൾ ഉടൻ ആരംഭിക്കുമെന്ന് ശ്രീജിത്ത് കൊട്ടാരത്തിൽ പറഞ്ഞു.
തേവയ്ക്കൽ ശാഖ മാനേജർ ബിന്ദു ആർ. നായർ, ബി.ഒ.ബി എറണാകുളം റീജിയണൽ ഹെഡ് എം. വി. ശേഷഗിരി എന്നിവർ സന്നിഹിതരായിരുന്നു.