
കൊച്ചി: പറവൂർ താലൂക്ക് സഹകരണ കാർഷികഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാമത് ചരമവാർഷികത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ടി.എ. നവാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അദ്ധ്യക്ഷനായി. ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.പി. ജോയ്, എം.ബി. അഷ്റഫ്, വി.ആർ. ഗോപാലകൃഷ്ണൻ, ലത മോഹനൻ, ആനി തോമസ്, ബിൻസി സോളമൻ, റീജിയണൽ മാനേജർ കെ.എസ്. ശിവകുമാർ, ബാങ്ക് സെക്രട്ടറി ഇൻചാർജ് എസ്. ജയലക്ഷ്മി, സീനിയർ സൂപ്പർ വൈസർ ഇൻചാർജ് കെ.കെ. അലി, ബാങ്ക് ജീവനക്കാർ, സഹകാരികൾ എന്നിവർ പുഷ്പാർച്ചന നടത്തി.