കൊച്ചി: എം.ഡി.എം.എയുമായി യുവാവിനെ കൊച്ചി സിറ്റി
പൊലീസ് പിടികൂടി. എളമക്കര സ്വദേശി ആദിബ് സൈനുദീനാണ് പിടിയിലായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്. ശ്യാംസുന്ദറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും എളമക്കര പൊലീസും സംയുക്തമായി കറുകപ്പള്ളി ലൈനിലുള്ള പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 16.05 ഗ്രാം എം.ഡി.എം.എയും 40,520 രൂപയും പിടികൂടിയത്.