വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതാ സംരംഭമായി എടവനക്കാട് നേതാജി റോഡിൽ ആരംഭിച്ച പേപ്പർ നിർമ്മാണ യൂണിറ്റ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ.എ.സാജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം, വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ, സുബോധ ഷാജി, ട്രീസ ക്ലീറ്റസ്, പി.എൻ.തങ്കരാജ്, ശാന്തി മുരളി, പി.സി. സാബു, കൊച്ചുത്രേസ്യ നിഷിൽ,​ സംരംഭക അമലകാന്തി, എൻ.പി. മായ തുടങ്ങിയവർ പങ്കെടുത്തു.