മരട്: ഗോവയിൽ നടന്ന സ്പോർട്സ് ടൂറിസം ഇന്ത്യ ഓപ്പൺ നാഷണൽ ഫുട്ബാൾ ടൂർണമെന്റ് ചാമ്പ്യൻമാരായ മുൻ ഇന്ത്യൻ വനിത ഫുട്ബാൾ താരം സി.വി. സീനയുടെ നേതൃത്വത്തിലുള്ള ഫുട്ബോൾ അക്കാഡമിയിലെ കുട്ടികൾക്ക് മരട് പൗരാവലിയുടെ സ്വീകരണം ഇന്ന് 4.30ന് ന്യൂക്ലിയസ് മാളിൽ കൊച്ചി മെട്രാേ എം.ഡി ലോകനാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. പി.ഡി.രാജേഷ് അദ്ധ്യക്ഷത വഹിക്കും.