മൂവാറ്റുപുഴ: കർക്കടക മാസത്തിൽ രാമപുരത്തെ നാലമ്പല ദർശനത്തിന് കെ.എസ്.ആർ.ടി.സി ഒരുക്കുന്ന സർവീസുകളിലേക്ക് ബുക്കിംഗ് ആരംഭിച്ചു. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നുമായി ഈ തീർത്ഥാടന കാലത്ത് നൂറ്റി അമ്പതോളം സർവീസുകൾ നടത്താനാണ് തീരുമാനം. മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് ജൂലൈ 28,​ ആഗസ്റ്റ് 4, 11 തിയതികളിലാകും സർവീസുകൾ. ഭക്തജനങ്ങൾക്കും സംഘടനകൾക്കും മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാം. നാലമ്പലദർശനത്തിന് ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. അൻപത് പേരടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒന്നിച്ച ബുക്ക്‌ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബുക്കിംഗിന്: 9447737983.