മൂവാറ്റുപുഴ: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 275 ഒഴിവുകളിലേക്ക് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ മോഡൽ കരിയർ സെന്ററിന്റെ സഹകരണത്തോടെ 24ന് രാവിലെ 10മുതൽ വൈകിട്ട് 3വരെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ അന്നേദിവസം നേരിട്ട് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം. പ്രായ പരിധി 18-45. കൂടുതൽ വിവരങ്ങൾക്ക്: contactmvpamcc@gmail.com