മൂവാറ്റുപുഴ: ജീവകാരുണ്യപ്രവർത്തന മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന മൂവാറ്റുപുഴ കനിവ് പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ മുളവൂർ മേഖലാ കമ്മിറ്റി ഓഫീസ് പ്രവർത്തനം നാളെ രാവിലെ 9ന് കനിവ് ജില്ലാ സെക്രട്ടറി എം.പി. ഉദയൻ ഉദ്ഘാടനം ചെയ്യും. ചാരിറ്റി പ്രവർത്തനം ലക്ഷ്യമിട്ട് കാറ്ററിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവരെ പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് ആദരിക്കും. കനിവ് ഏരിയാ ചെയർമാൻ എം.എ. സഹീർ, സെക്രട്ടറി കെ.എൻ. ജയപ്രകാശ്, രക്ഷാധികാരി വി.എസ്. മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.കെ. മുഹമ്മദ്, യു.പി. വർക്കി, ഇ.എം. ഷാജി, ബസ്സി എൽദോസ്, ടി.എം. ജലാലുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും.