y-con

ആലുവ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ഉമ്മൻചാണ്ടി മെമ്മോറിയൽ കാരുണ്യ സ്പർശം പദ്ധതി ആരംഭിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ പി. ആന്റു പദ്ധതി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ പി.എച്ച്. അസ്ളാം അദ്ധ്യക്ഷനായി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജോണി ക്രിസ്റ്റഫർ പദ്ധതിയിലേക്ക് വാക്കർ കൈമാറി. കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് പി.എ. മുജീബ്, ലത്തീഫ് പൂഴിത്തറ, എം.എസ്. സനു, അബൂബക്കർ സിദ്ധിഖ്, അനൂപ് ശിവശക്തി, ജിനാസ് ജബ്ബാർ, സക്കീർ എടത്തല, സിറാജ്ജുദ്ധീൻ ഹക്കീം, അബിൻ ഡേവിസ്, അസർ കീഴ്മാട് തുടങ്ങിയവർ സംസാരിച്ചു.

പദ്ധതിയിലൂടെ രോഗികൾക്ക് ആവശ്യമായ സാധനങ്ങൾ താത്കാലികമായി നൽകുകയും ആവശ്യം കഴിയുമ്പോൾ തിരിച്ച് വാങ്ങി മറ്റ് ആവശ്യക്കാർക്ക് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം

ഉമ്മൻചാണ്ടി മെമ്മോറിയൽ ചാരിറ്റിയുടെയും അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് എംപ്ലോയീസ് കോൺഗ്രസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ ഭക്ഷ്യകിറ്റ് വിതരണം നടത്തി. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ,​ കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ് എന്നിവർ സംസാരിച്ചു.