അങ്കമാലി: കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ മുനിസിപ്പൽ, കോർപ്പറേഷൻ ഓഫീസുകൾക്ക് മുന്നിലും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അവകാശ ദിനാചരണം സംഘടിപ്പിച്ചു. അങ്കമാലി നഗരസഭാ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച അവകാശ ദിനാചരണം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. യൂണിയൻ യൂണിറ്റ് പ്രസിഡന്റ് ടി.വൈ. ഏല്യാസ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സജി വർഗീസ്, നഗരസഭാ കൗൺസിലർമാരായ ഗ്രേസി ദേവസി, പി.എൻ. ജോഷി, ലേഖ മധു, എൻ.ജി.ഒ യൂണിയൻ ഏരിയാ കമ്മിറ്റി അംഗം ആർ. വരുൺ രാജ് തുടങ്ങിയവർ സംസാരിച്ചു.