y

തൃപ്പൂണിത്തുറ: സമഗ്ര ശിക്ഷാ കേരളം, തൃപ്പൂണിത്തുറ ബി.ആർ.സിയുടെ നേതൃത്വത്തിൽ പ്രീപ്രൈമറി മുതൽ പ്ലസ്ടു തലം വരെയുള്ള ഭിന്നശേഷി കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. എറണാകുളം ജനറൽ ആശുപത്രിയിലെ ഇ.എൻ.ടി, ഓർത്തോ വിഭാഗങ്ങളിലെ ഡോക്ടർമാരും ടെക്നീഷ്യന്മാരും കുട്ടികളെ പരിശോധിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ രമാസന്തോഷ് നിർവ്വഹിച്ചു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ അദ്ധ്യക്ഷനായി. ബി.പി.സി ധന്യചന്ദ്രൻ, ടി.വി. ദീപ, കൗൺസിലർമാരായ യു.കെ. പീതാംബരൻ, ദീപ്തി സുമേഷ്, രാധിക വർമ്മ, ഷോണിമ നവീൻ എന്നിവർ സംസാരിച്ചു.