തൃപ്പൂണിത്തുറ: അത്തച്ചമയത്തോട് അനുബന്ധിച്ച് ഇന്ന് ഗവ. ബോയ്സ് സ്കൂളിൽ നടത്താനിരുന്ന മത്സരങ്ങളായ പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ്, ക്ലേ മോഡലിംഗ് എന്നിവ ആർ.എൽ.വി കോളേജിലേക്ക് മാറ്റിയതായി കലാസാഹിത്യ മത്സര കൺവീനർ അറിയിച്ചു. രാവിലെ 10ന് പെൻസിൽ ഡ്രോയിംഗ്, 12ന് പെയിന്റിംഗ്, 3ന് ക്ലേ മോഡലിംഗ് എന്നിവ നടക്കും.