തൃപ്പൂണിത്തുറ: പൂത്തോട്ട കെ.പി.എം ഹൈസ്കൂളിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, ഐ.ടി, പ്രവൃത്തി പരിചയ മേള എന്നിവയാണ് സംഘടിപ്പിച്ചത്. കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണാത്മകതയും ചിന്താശേഷിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ ഇനങ്ങളിലും ഗണിതശാസ്ത്രത്തിൽ ജ്യോമട്രിക്കൽ ചാർട്ട്, പസിൽ, പ്രൊജക്ട് എന്നിവയ്ക്ക് പുറമെ ഐ.ടി യിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, അനിമേഷൻ എന്നീ ഇനങ്ങളിലും പ്രവൃത്തിപരിചയ മേളയിൽ ഫാബ്രിക് പെയിന്റിംഗ്, എംബ്രോയ്ഡറി, അഗർബത്തി നിർമ്മാണം, കുട നിർമ്മാണം, പനയോല, തടി ഇവ ഉപയോഗിച്ചുള്ള ഉല്പന്ന നിർമ്മാണം , പൂക്കൾ നിർമ്മാണം ബൈൻഡിംഗ് എന്നീ ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു.