കാലടി: ശ്രീശങ്കര ജന്മഭൂമിയായ കാലടിയിലെ ശൃംഗേരി മഠത്തിൽ രാമായണോത്സവത്തിന് തുടക്കമായി. ശ്രീശങ്കര സങ്കേത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പാഞ്ചജന്യം, ഭാരത്, സായ് ശങ്കരശാന്തി കേന്ദ്രം വേദവിദ്യാപീഠം, സൗന്ദര്യ ലഹരി മണ്ഡൽ, വിവിധ ഹൈന്ദവ സാംസ്‌കാരിക സംഘടനകൾ ചേർന്നാണ് രാമായണ മാസാചരണം ആരംഭിച്ചത്. രാമായണ പാരായണം, ഭജന, പ്രഭാഷണം, ഔഷധക്കഞ്ഞി വിതരണം എന്നിവ നടത്തുന്നതായി കോ ഓഡിനേറ്റർ ടി.എസ് ബൈജു അറിയിച്ചു.