പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിന്റെ ഒരുവർഷം നീളുന്ന നവതി ആഘോഷത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ആഘോഷത്തോടനുബന്ധിച്ച് അന്തർദ്ദേശീയ ശാസ്ത്രസെമിനാർ, ജോബ്ഫെയർ, കരിയർ ഗൈഡൻസ്, മെഗാഷോമെഗാ, തിരുവാതിരകളി , കൈകൊട്ടികളി, ശാസ്ത്രമേളകൾ, വിവിധ കായിക ടൂർണമെന്റുകൾ എന്നിവ നടത്തും. 2025 ജൂലായ് രണ്ടിന് ആഘോഷങ്ങൾ സമാപിക്കും.
ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.സി. രതീഷ് യോഗം ഉദ്ഘാടനം ചെയ്തു. പറവൂർ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, അസി. മാനേജർ പി.എസ്. ജയരാജ്, യോഗം ഡയറക്ടർമാരായ എം.പി. ബിനു, ഡി. ബാബു, യൂണിയൻ കമ്മിറ്റി അംഗം കണ്ണൻ കൂട്ടുകാട്, പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, മുൻ പ്രിൻസിപ്പൽ എം.വി. ഷാജി, പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു. അദ്ധ്യാപകൻ പ്രമോദ് മാല്യങ്കര എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.എൻ. രാധാകൃഷ്ണൻ (ചെയർമാൻ), ഷൈജു മനയ്ക്കപ്പടി (ജനറൽ കൺവിനർ), പി.എസ്. ജയരാജ് (കോഡിനേറ്റർ), എം.പി. ബിനു, ഡി. ബാബു, കെ.ബി. സുഭാഷ്, കണ്ണൻ കുട്ടുകാട്, എം.വി. ഷാജി (വൈസ് ചെയർമാൻമാർ), വി. ബിന്ദു, സി.കെ. ബിജു, പ്രമോദ് മാല്യങ്കര, കെ.വി. സാഹി (കൺവീനർമാർ) എന്നിവരുടെ നേതൃത്വത്തിലുള്ള 101 അംഗ സംഘാടകസമിതിയെ തിരഞ്ഞെടുത്തു.
സംസ്കൃത പണ്ഡിതനും ഹോമിയോ -ആയുർവേദ ഡോക്ടറും അദ്ധ്യാപകനുമായിരുന്നു ഡോ. പി.ആർ. ശാസ്ത്രി 1935ലാണ് സ്കൂൾ ആരംഭിച്ചത്. സംസ്കൃത പാഠശാലയായിരുന്നു ആദ്യം. ഇതിനോട് ചേർന്ന് ആയുർവേദ പഠനശാലയും തുടങ്ങി. പിന്നീട് യു.പി സ്കൂൾ ആരംഭിച്ചതോടെ ആയുർവേദ പഠനശാല നിറുത്തി. 1964ലാണ് ഹൈസ്കൂളായി ഉയർത്തിയത്. പിന്നീട് ഹയർസെക്കൻഡറി സ്കൂളായി.