ആലുവ: ഡോ. സിറിയക് തോമസ് ഫൗണ്ടേഷൻ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച പ്രിൻസിപ്പലിനുള്ള ക്രാന്തദർശി പുരസ്‌കാരം ആലുവ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസിന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി സമ്മാനിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് എം.ഐ. പുന്നസ് വിരമിച്ചത്. കോളേജിനെ അക്കാഡമിക, അക്കാഡമികേതര മികവിലേക്ക് നയിച്ചതിനും വിദ്യാർത്ഥികളുടെ സമഗ്ര ഉന്നതിക്കായി നൂതന പദ്ധതികൾ ആവിഷ്‌കരിച്ചതിനുമാണ് പുരസ്കാരം. കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം ഡോ. സ്റ്റാനി തോമസ് അദ്ധ്യക്ഷയായി. കെ. റോയ് പോൾ, ഡോ. സിറിയക് തോമസ്, ഡോ. സാബു ഡി. മാത്യു, ഡോ. കെ.പി. ഔസേപ്പ്, കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ്, ജിനെറ്റ് ജെയിംസ്, ഡോ. സുനിൽ എബ്രഹാം തോമസ് തുടങ്ങിയവർ സംസാരിച്ചു.