ആലുവ: പെരുമ്പാവൂർ ദേശസാൽകൃത റോഡിൽ തോട്ടുംമുഖം - ചാലക്കൽ ഭാഗം സഞ്ചാരയോഗ്യമാക്കാത്തതിൽ മുസ്ലീം ലീഗ് 22ന് രാവിലെ 10ന് ആലുവ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുമ്പിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ജില്ലാ ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യും.

സമര തീരുമാന യോഗം മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി പി.കെ.എ. ജബ്ബാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുജീബ് കുട്ടമശേരി അദ്ധ്യക്ഷനായി. മണ്ഡലം ട്രഷറർ പി.എ. മഹ്ബൂബ് സമര പരിപാടികൾ വിശദീകരിച്ചു.