കാലടി: കർഷകസംഘം മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് കമ്മിറ്റി മുളങ്കുഴിയിൽ പച്ചക്കറി ക്യഷി തുടങ്ങി.നടീൽ ഉദ്ഘാടനം അങ്കമാലി ഏരിയ ചെയർമാൻ കെ.കെ. ഷിബു നിർവഹിച്ചു. പി.എൻ.അനിൽകുമാർ അദ്ധ്യക്ഷനായി. രണ്ടര ഏക്കർ സ്ഥലത്താണ് കൃഷി. കർഷകരായ രമ സുനിൽ, വേലായുധൻ മാമ്പിള്ളി എന്നിവർ കൃഷിക്ക് നേതൃത്വം നൽകും. പി. അശോകൻ, കെ.ജെ. ബോബൻ, പി.ജെ. ബിജു, കെ.ഡി. തോമസ് എന്നിവർ സംസാരിച്ചു.