കൊച്ചി: സിംഗപ്പൂരിൽ നടന്ന രാജ്യാന്തര റോബോട്ടിക്‌സ് മത്സരത്തിൽ ചോയ്‌സ് സ്‌കൂൾ ടീം ഒന്നാം സ്ഥാനം നേടി. റോബോട്ടിക്‌സ് ചലഞ്ചിൽ ഒന്നാം സ്ഥാനവും വെർച്വൽ പ്രോഗ്രാമിംഗിൽ മൂന്നാം സ്ഥാനവും നേടി.
സിംഗപ്പൂർ യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌നോളജി ആൻഡ് ഡിസൈൻ സംഘടിപ്പിച്ച മത്സരത്തിൽ 300ഓളം മത്സരാർത്ഥികളും അഞ്ചു രാജ്യങ്ങളിലെ 48 ടീമുകളും പങ്കെടുത്തു. റയാൻ ചെറിയാൻ ജേക്കബ്, നവനീത് അനിൽ കർത്ത, ആദിത്യൻ രഞ്ജിത് വടക്കേടത്ത്, നെഹാൻ നായബ്, ഗൗതം കൃഷ്ണ, റോഷൻ ജോർജ്, ശൗര്യ രാഹുൽ മഹർ, അമേയ വിവേര, റോബോട്ടിക്‌സ് വകുപ്പ് മേധാവി സുനിൽപോൾ, കോ ഓർഡിനേറ്റർ ജയശ്രീ പി.വി എന്നിവരാണ് ചോയിസ് സ്‌കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.