ആലുവ: കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എടത്തല അൽഅമീൻ കോളേജിൽ ഇന്നും നാളെയും സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വനിത വടംവലി ചാമ്പ്യൻഷിപ്പിൽ വിവിധ ജില്ലകളിൽ നിന്നായി 1500 ഓളം കായികതാരങ്ങൾ പങ്കെടുക്കും. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജോസഫ് വാഴയ്ക്കൻ, ഡോ. ജുനൈദ് റഹ്മാൻ, ഡോ. സിനി കുര്യൻ തുടങ്ങിയവർ പങ്കെടുക്കും.