കൊച്ചി: കൊച്ചിയിൽ ഐ.ഇ.ഇ.ഇ, ജി.ടെക് മ്യുലേൺ എന്നിവർ ഇൻഫോപാർക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലോഞ്ച്പാഡ് കേരള ജോബ് ഫെയർ ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ ഉദ്ഘാടനം ചെയ്തു.
400 ഉദ്യോഗാർത്ഥികളാണ് ജെയിൻ ഡീംഡ് ടു ബി സർവകലാശാലയിൽ നടന്ന ലോഞ്ച്പാഡിൽ പങ്കെടുത്തത്. ഐ.ഇ.ഇ.ഇ മുൻ അദ്ധ്യക്ഷ മിനി യു., ഇൻഡസ്ട്രി റിലേഷൻസ് ചെയർ റോണി തോമസ്, ഐ.ടി ഉന്നതാധികാര സമിതി അംഗം ദിനേശ് തമ്പി, ജി. ടെക് വൈസ് ചെയർമാൻ എ. ബാലകൃഷ്ണൻ, കുസാറ്റ് മുൻ വൈസ് ചാൻസലറും ജെയിൻ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസലറുമായ ഡോ. ജെ. ലത തുടങ്ങിയവർ സംസാരിച്ചു.