nirmala

മൂവാറ്റുപുഴ: നിർമല കോളേജ് (ഓട്ടോണോമസ്) ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വായനാമാസാചരണ സമാപനം സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഗവ.മോഡൽ ഹൈസ്‌കൂളിലെ വിദ്യാർഥികൾക്ക് വായനയുമായി ബന്ധപ്പെട്ട മത്സരങ്ങൾ നടത്തിയായിരുന്നു സമാപനം. ഗവ. മോഡൽ ഹൈസ്‌കൂൾ പ്രിൻസിപ്പൽ ഷമീന ബീഗം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ ഓർഡിനേറ്ററും ഹിന്ദി വിഭാഗം അദ്ധ്യാപകരുമായ ഡോ. അഞ്ജലി ജോസഫ്, ഡോ. ജി. സുജിത എന്നിവർ പ്രസംഗിച്ചു. വിദ്യാർഥി പ്രതിനിധികളായ സി. ഗ്ലോറി ഗർവാസിസ്, എബിന ഷിജു, എസ്. സന്ധ്യ, ജൗഹർ നൗഷാദ് എന്നിവർ പങ്കെടുത്തു.