y

പെരുമ്പളം: പെരുമ്പളം പഞ്ചായത്ത് കൃഷിഭവന്റെയും ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ഓണക്കാല കൃഷിയുടെ ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ ദിനീഷ് ദാസ്, ജനപ്രതിനിധികളായ സരിത സുജി, കുഞ്ഞൻ തമ്പി, യുവി ഉമേഷ്‌, പി.സി. ജബീഷ്, ഷൈലജ ശശികുമാർ, മുൻസില ഫൈസൽ, അസി. കൃഷി ഡയറക്ടർ ജി.വി. റെജി, കൃഷി ഓഫീസർ വർഷ, സ്കൂൾ പ്രിൻസിപ്പൽ സന്തോഷ്‌ സാഗർ, ഹെഡ്മിസ്ട്രസ് ഇൻചാർജ് രേഖ, പി.പി.ബിജു, പി.ടി.എ അംഗങ്ങൾ, അദ്ധ്യാപകർ, കർഷകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.