maya-krishnakumar

പെരുമ്പാവൂർ:കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റായി മായാ കൃഷ്ണകുമാറിനെ തിരഞ്ഞെടുത്തു. കോൺഗ്രസിലെ മുൻധാരണ പ്രകാരം സിന്ധു അരവിന്ദ് രാജിവച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. അനുമോദനയോഗം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ഒ. ജോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ ,വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം ബേസിൽ പോൾ, അനു അബീഷ് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എൻ.മിഥുൻ , ശിഹാബ് പള്ളിക്കൽ,​ സിന്ധു അരവിന്ദ്,​ ബേബി തോപ്പിലാൻ, പി.പി.അൽഫോൺസ് മാസ്റ്റർ, സാബു ആന്റണി, പി.പി.എൽദോ, പി.ടി ഗോപകുമാർ, സംസാരിച്ചു.