പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം പെരുമ്പാവൂർ ശാഖയുടെ കീഴിലുള്ള ഗുരുകൃപ പ്രാർത്ഥന കുടുംബയോഗത്തിൽ രാമായണത്തിന്റെ സന്ദേശം എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചക്ക് 2.30ന് പൂപ്പാനിയിലുള്ള കളപ്പുരക്കൽ സൂരജിന്റെ ഭവനത്തിനോട് ചേർന്നുള്ള കമ്മ്യൂണിറ്റി ഹാളിലാണ് പ്രഭാഷണം.