പെരുമ്പാവൂർ: സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി തോട്ടുവ മംഗളഭാരതിയിൽ ഇന്ന് രാവിലെ 10ന് ക്രൈസ്തവ ദർശനത്തെകുറിച്ച് പഠന ക്ലാസ് നടക്കും. കെ.സി.ബി.സി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. എബ്രഹാം ഇരിമ്പിനിക്കൽ ക്ലാസ് നയിക്കും. സ്വാമിനി ജ്യോതിർമയി ഭാരതി അദ്ധ്യക്ഷയാകും. സ്വാമിനി ത്യാഗീശ്വരി അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. സുമ ജയചന്ദ്രൻ, സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ്. സുരേഷ്, ജില്ലാ കാര്യദർശി സി.എസ്. പ്രതീഷ്, കെ.പി. ലീലാമണി എന്നിവർ സംസാരിക്കും.