പെരുമ്പാവൂർ: ഹരിത കർമ്മ സേന ഹരിതമിത്രം ആപ്പ്, യൂസർ ഫീ ക്യുആർ കോഡ് ഒക്കൽ പഞ്ചായത്തിൽ സ്ഥാപിച്ചു. വൈസ് പ്രസിഡന്റ് മിനി സാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എസ്. സനിൽ അദ്ധ്യക്ഷനായി. മെമ്പർമാരായ ലിസി ജോണി, ഫൗസിയ സുലൈമാൻ, അമൃത സജിൻ, സെക്രട്ടറി ഇൻ ചാർജ് കെ.എൻ. സുനിൽ എന്നിവർ സംസാരിച്ചു.