കുറുപ്പംപടി: വീട്ടിൽ കയറി ആക്രമിച്ച കേസിൽ കൊമ്പനാട് ക്രാരിയേലി പടിക്കക്കുടി വീട്ടിൽ ബിനോയ് എബ്രഹാം (കപ്പട ബിനോയി - 30), തോമ്പ്രാക്കുടി വീട്ടിൽ അബ്രഹാം പീറ്റർ (ജിന്റോ - 40) എന്നിവരെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 18 ന് പുലർച്ചെയാണ് സംഭവം. കൊമ്പനാട് സ്വദേശികളായ മദ്ധ്യവയസ്കയായ ദമ്പതികളെ വീട്ടിൽക്കയറി മർദ്ദിക്കുകയായിരുന്നു. ഇവരുടെ മകനെ വീടിന് പുറത്തേക്ക് ബലമായി വലിച്ചിറക്കി കൊണ്ടുപോകുന്നത് തടയുന്നതിനിടെയായിരുന്നു ആക്രമണം. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. ബിനോയ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. പ്രതികളെ റിമാൻഡ് ചെയ്തു.