കൊച്ചി: വല്ലാർപാടം പള്ളിയുടെയും പരിശുദ്ധ മാതാവിന്റെ ചിത്രസ്ഥാപനത്തിന്റെയും 500 വർഷം തികയുന്ന മഹാജൂബിലിയോടനുബന്ധിച്ച് വല്ലാർപാടം ബസിലിക്കയിൽ ഇന്ന് യുവജനസംഗമം നടത്തും.
ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് റാൻസം ഹാളിൽ നടക്കുന്ന സംഗമം കെ.സി.വൈ എം, ജീസസ് യൂത്ത് സംഘടനകൾ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.