മൂവാറ്റുപുഴ: മരിച്ചനിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയുടെ ഭാഗമായി മൂവാറ്റുപുഴയിലെ സ്വകാര്യ ലോഡ്ജിൽ താമസിച്ചു വരികയായിരുന്ന ഇടുക്കി പെരിയാർവാലി പുത്തൻപുര ഭാസ്‌കരന്റെ ഭാര്യ കമലാക്ഷി (68) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 130 ജംഗ്ഷന് സമീപം നഗരസഭാ ശ്മശാനത്തിനും മൃഗാശുപത്രിക്കും ഇടയിൽ നഗരസഭയുടെ ഉടമസ്ഥയിലുള്ള സ്ഥലത്താണ് വ്യാഴാഴ്ച്ച വൈകിട്ട് നാലരയോടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ പുരയിടം വൃത്തിയാക്കാൻ എത്തിയ തൊഴിലാളി പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.