കൂത്താട്ടുകുളം: തൃശൂർ മുതൽ തിരുവനന്തപുരം വരെ മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയുടെ
ഫ്രഷ് മാംസത്തിന്റെയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും 250 ഫ്രാഞ്ചൈസികൾക്ക് തുടക്കമായി. മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയുടെ സംരംഭമായ മീറ്റ് ആൻഡ് ബൈറ്റ്സ് ആണ് ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതെന്ന് കൂത്താട്ടുകുളത്ത് നടന്ന ഫ്രാഞ്ചൈസി മീറ്റ് ഉദ്ഘാടനം ചെയ്ത് എം.പി.ഐ ചെയർമാൻ ഇ.കെ. ശിവൻ പറഞ്ഞു. ഈ പദ്ധതിയിലൂടെ പ്രത്യക്ഷമായി 750 പേർക്കും പരോക്ഷമായി 1000 പേർക്കും തൊഴിലവസരം ലഭ്യമാകും. ശീതീകരിച്ച മാംസത്തിന് പകരം ഫ്രഷ് മാംസം ആയിരിക്കും സ്റ്റാളുകളിലൂടെ വിതരണം ചെയ്യുക. സ്റ്റാളുകളിൽ എം.പി.ഐയുടെ ഉത്പന്നങ്ങൾ പാചകം ചെയ്തു കൊടുക്കാനുള്ള സംവിധാനവും ഏർപ്പെടുത്തും. ഫ്രാഞ്ചെസികൾക്ക് ആവശ്യമായ സാമ്പത്തിക സഹായം കാനറാ ബാങ്ക് നൽകുമെന്ന് ബാങ്ക് ഡിവിഷനൽ മാനേജർ കെ.എസ്. ജോജോ അറിയിച്ചു. എം പിഐ മാനേജിംഗ് ഡയറക്ടർ സലിൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി