kklm

കൂത്താട്ടുകുളം: സമഗ്ര ശിക്ഷ കേരളം കൂത്താട്ടുകുളം ബി.ആർ.സി ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിനായി മെഡിക്കൽ ക്യാമ്പ് നടത്തി. ഉപജില്ലയിലെ 31 സ്കൂളുകളിൽ നിന്നായി 120 കുട്ടികൾ പങ്കെടുത്തു. നഗരസഭ അദ്ധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.ആർ.സന്ധ്യ അദ്ധ്യക്ഷയായി. ബി.പി.സി കെ.ബി.സിനി, മിനിമോൾ എബ്രഹാം, നിത തമ്പി, ഷൈനി പോൾ, ഷീജ ദാമോദരൻ എന്നിവർ സംസാരിച്ചു.