കൊച്ചി: ഗിഗ് വർക്കേഴ്‌സിന്റെ സംരക്ഷണത്തിനായി നിയമനിർമ്മാണം അനിവാര്യമാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. എറണാകുളത്തു കേരള സ്റ്റേറ്റ് ഗിഗ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാജു അദ്ധ്യക്ഷനായി.
കെ.ജി. ശിവാനന്ദൻ, എലിസബത്ത് അസീസി, കെ.എൻ. ഗോപി, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ടി.സി. സൻജിത്ത്, അനീഷ് സക്കറിയ, കെ.ആർ. റെനീഷ്, വി.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
കെ.ജി. ശിവാനന്ദനെ പ്രസിഡന്റായും ടി.സി. സൻജിത്തിനെ ജനറൽ സെക്രട്ടറിയുമായി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അനീഷ് സക്കറിയ, കെ.ആർ. റെനീഷ്, ടി.എം. സദൻ എന്നിവരെയും സെക്രട്ടറിമാരായി വി.എസ്. സുനിൽകുമാർ, സിജോ പുറത്തൂർ എന്നിവരേയും ട്രഷററായി പി.വി. വിപിനെയും തിരഞ്ഞെടുത്തു.