കൊച്ചി: ചേരാനെല്ലൂരിലെ ആക്രിക്കടയ്‌ക്ക്‌ തീപിടിച്ചു. മഞ്ഞുമ്മൽ കവലയിലുള്ള ആക്രിക്കടയിൽ ഇന്നലെ രാത്രി 10.45നാണ്‌ തീപിടിത്തമുണ്ടായത്‌. ഫയർഫോഴ്സിന്റെ നാല്‌ യൂണിറ്റുകൾ എത്തി രാത്രി വൈകിയാണ്‌ തീയണച്ചത്‌. ഗാന്ധിനഗർ, ക്ലബ്ബ്‌ റോഡ്‌, ആലുവ, ഏലൂർ യൂണിറ്റുകളാണ്‌ രക്ഷാപ്രവർത്തനത്തിൽ ഭാഗമായത്. രണ്ട്‌ മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ്‌ തീയണച്ചത്‌.