t

ചോറ്റാനിക്കര: മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക പരിപാടികളോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. കെ.ബാബു എം.എൽ. എ ഉദ്ഘാടനം ചെയ്തു. കരുതലും വികസനവും സമന്വയിപ്പിച്ച ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് കെ.ബാബു പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ഹരി അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി ഐ.കെ.രാജു, ഡി.സി.സി സെക്രട്ടറി റീസ് പുത്തൻ വീട്ടിൽ, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ കെ.ആർ. ജയകുമാർ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ.ജോസഫ് , ഡി.സി.സി നിർവ്വാഹകസമിതി അംഗം വേണു മുളന്തുരുത്തി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, കെ.എസ്.രാധാകൃഷ്ണൻ, രെഞ്ചി കുര്യൻ, എൻ.ആർ. ജയകുമാർ, ജൂലിയ ജെയിംസ്, കെ.വി.സാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു തോമസ്, മറിയാമ്മ ബെന്നി എന്നിവർ സംസാരിച്ചു.