കോലഞ്ചേരി: വൈ.എം.സി.എ കോലഞ്ചേരി മേഖലാ വാർഷിക പൊതുയോഗം നടത്തി. പ്രസിഡന്റ് ശശി ഏളൂർ അദ്ധ്യക്ഷനായി. സെക്രട്ടറി സി.കെ. ബാബു വാർഷിക റിപ്പോർട്ടും ട്രഷറർ സി.പി. മോനി കണക്കും അവതരിപ്പിച്ചു. മുൻ സംസ്ഥാന ചെയർമാൻ പ്രൊഫ. ജോയി സി. ജോർജ്, വി.എ. തങ്കച്ചൻ, എം.ടി. ജോയി, ടി.സി. ജോർജ്, ജോജി എളൂർ, ടെൻസിംഗ് ജോർജ്, ചാക്കോ പത്രോസ്, തമ്പി നെച്ചി, ഡോ. സാജു എം. കറുത്തേടം, ഒ.ടി. ജോസഫ്, ജിബി പോൾ, മേരി ജോർജ് എന്നിവർ സംസാരിച്ചു.