പറവൂർ: പെരുവാരം മഹാദേവക്ഷേത്രം ഉപദേശകസമിതി രാമായണ മാസാചരണത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി പുരാണ,​ ഇതിഹാസങ്ങളെ ആസ്പദമാക്കി രാമായണപാരായണം, ഉപന്യാസം, ക്വിസ്, ചിത്രരചന, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തുന്നു. 28ന് രാവിലെ ഒമ്പത് മുതൽ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലാണ് മത്സരങ്ങൾ നടക്കുക. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഫോൺ: 9446428759, 9847222237.