y

കൊച്ചി: കൊച്ചിൻ സ്റ്റീമർ ഏജന്റ്സ് അസോസിയേഷൻ, ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ വെസ്റ്റ്, ജനറൽ ഹോസ്‌പിറ്റലിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് കൊച്ചിൻ കസ്റ്റംസ് കമ്മീഷണർ ഗുർകരൻ സിംഗ് ബൈൻസ് ഐ.ആർ.എസ് ഉദ്ഘാടനം ചെയ്തു. റൊട്ടേറിയൻ സുമൻ ശ്രീധരൻ അദ്ധ്യക്ഷനായി. കേരള സ്റ്റീമർ ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. ബിനു മുഖ്യപ്രഭാഷകനായി. കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്‌സ് വൈസ് പ്രസിഡന്റ് എസ്.പി കാമത്ത്, കൊച്ചിൻ പോർട്ട് യൂസേഴ്‌സ് ഫോറം ചെയർമാനും സീഹോഴ്‌സ് ഗ്രൂപ്പിന്റെ റീജിയണൽ മാനേജറുമായ പ്രകാശ് അയ്യർ, എസ്.എച്ച്.ഇ ഷിപ്പിംഗ് ഫോറം കമ്മിറ്റി അംഗങ്ങളായ റാൻസി അബ്രോ, ഷീല തോമസ്, പ്രീതി, പ്രസീദ, കൊച്ചിൻ പോർട്ട് ഹോസ്‌പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.ഐ. മുത്തുക്കോയ, കെ.എസ്.എ.എ സെക്രട്ടറി ധന്യ, കൊച്ചിൻ ചേംബർ സെക്രട്ടറി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 50 ലധികം സന്നദ്ധപ്രവർത്തകർ രക്തദാനം നടത്തി.