വൈപ്പിൻ: ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ അടിയന്തിരമായി കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജനപ്രതിനിധികൾ ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. പകർച്ചപ്പനി അടക്കമുള്ള രോഗങ്ങൾ വ്യാപകമാകുമ്പോഴും ദിനംപ്രതി നൂറ് കണക്കിന് രോഗികൾ എത്തിച്ചേരുന്ന ആശുപത്രിയിൽ ഒരു ഡോക്ടർ മാത്രമെ സേവനത്തിനുള്ളൂ.

ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണി ധർണ ഉദ്ഘാടനം ചെയ്തു. എ.പി. ലാലു, കെ.ജി. ഡോണോ, പി.പി. ഗാന്ധി, അഗസ്റ്റിൻ മണ്ടോത്ത്, രാജു കല്ലുമഠത്തിൽ, പി.വി.എസ്. ദാസൻ, കെ.സി. അംബ്രോസ്, സാജു മാമ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു. ജനപ്രതിനിധികളായ ഷിൽഡ റിബേറോ, പ്രഷീല സാബു, ആശ പൗലോസ്, വാസന്തി സജീവ്, പ്രീതി ഉണ്ണികൃഷ്ണൻ, സോഫി വർഗീസ് എന്നിവർ ധർണക്ക് നേതൃത്വം നൽകി.