വൈപ്പിൻ: വൈപ്പിൻ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ചലന പരിമിതി വിഭാഗത്തിലെയും കേൾവി പരിമിതി വിഭാഗത്തിലെയും കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി. എറണാകുളം ജനറൽ ആശുപത്രി ഓർത്തോ വിഭാഗം മേധാവി ഡോ. അരുവി, കൺസൾട്ടന്റ് ഡോ. ആർ. സായി ചന്ദ്രൻ, സ്പീച്ച് ലാംഗ്വേജ് പാത്തോളജി ആൻഡ് ഓഡിയോളജിസ്റ്റ് സുബി വർഗീസ് എന്നിവർ നേതൃത്വം നൽകി. 33 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.