അങ്കമാലി: എ.പി. കുര്യൻ പഠന കേന്ദ്രത്തിന്റെയും സി.ഐ.ടി.യു അങ്കമാലി ഏരിയാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ എഴുത്തുകാരനും സി.ഐ.ടി.യു എറണാകുളം ജില്ലാ പ്രസിഡന്റുമായ ജോൺ ഫെർണാണ്ടസിന്റെ പുതിയ നോവൽ "കനൽ കൊച്ചി" പരിചയപ്പെടുത്തിക്കൊണ്ട് അങ്കമാലിയിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. എഴുത്തുകാരൻ വിനോദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ വില്പന പഠനകേന്ദ്രം ചെയർമാൻ അഡ്വ. കെ.കെ. ഷിബു കെ.ജെ. എയ്ഞ്ചലിന് നൽകി നിർവഹിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സി.കെ. സലിം കുമാർ അദ്ധ്യക്ഷനായി. ജോൺ ഫെർണാണ്ടസ്, പഠന കേന്ദ്രം സെക്രട്ടറി കെ.പി റെജീഷ്, സി.ഐ.ടി.യു എരിയാ പ്രസിഡന്റ് പി.വി. ടോമി എന്നിവർ പ്രസംഗിച്ചു.