വൈപ്പിൻ: ഞാറക്കൽ സഹകരണ ബാങ്ക് അങ്കണത്തിൽ ജീവനക്കാർ നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. വെണ്ട, വെള്ളരി തുടങ്ങിയവയും പുഷ്പ കൃഷിയുമാണ് നടത്തിയത്. വൈസ് പ്രസിഡന്റ് പി.ജി. ഷിബു, ബോർഡ് അംഗങ്ങളായ കെ.ജി. അലോഷ്യസ്, അരുൺ ബാബു, സെക്രട്ടറി ടി.ആർ. കൃഷ്ണകുമാർ, അസി. സെക്രട്ടറി വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.