അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ.ജെ. വർഗീസിന്റെ എട്ടാമത് ചരമവാർഷികദിനം ആചരിച്ചു. സി.പി.എം കറുകുറ്റി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരയാംപറമ്പിൽ നടന്ന അനുസ്മരണ സമ്മേളനം ഏരിയ സെക്രട്ടറി അഡ്വ. കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. കറുകുറ്റി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ഗോപി അദ്ധ്യക്ഷനായി. കെ.പി. റെജീഷ്, പി.വി. ടോമി, പി.പി. എൽദോ, ആൽബി വർഗീസ് എന്നിവർ സംസാരിച്ചു.