മൂവാറ്റുപുഴ: ശ്രീനാരായണ കോളേജിലെ 2024-26 ബാച്ച് ബി.എഡ്, എം.എഡ് പ്രവേശനോത്സവം നാളെ രാവിലെ 10.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രവേശനോത്സവം കോളേജ് മാനേജർ വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ പ്രൊഫ. പി.ജെ. ജേക്കബ് അദ്ധ്യക്ഷനാകും. എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ എന്നിവർ സംസാരിക്കും.