അങ്കമാലി: അങ്കമാലി കാലടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണം നടത്തി. അങ്കമാലി സി.എസ്.എ ഹാളിൽ നടന്ന സമ്മേളനം അഡ്വ. എസ്. ജയശങ്കർ ഉദ്ഘാടനം ചെയ്തു. ആന്റു മാവേലി അദ്ധ്യക്ഷനായി. ബെന്നി ബെഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, കാലടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സെബി കിടങ്ങേൻ, മുൻ എം.എൽ.എ പി.ജെ. ജോയ്, അഡ്വ. ഷിയോപോൾ, മാത്യു തോമസ്, കെ.ബി. സാബു, പി.വി. ജോസ്, പി.വി. സജീവൻ, ഷൈജോ പറമ്പി, മനോജ് മുല്ലശേരി, പൗലോസ് കല്ലറയ്ക്കൽ, അഡ്വ. കെ.എസ്. ഷാജി, സാംസൻ ചാക്കോ എന്നിവർ പ്രസംഗിച്ചു.